1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Major fire breaks out at oil refinery

വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ അഗ്നി‌ബാധ

വിശാഖപട്ടണം
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റിൽ അഗ്നിബാധ. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിലാണ് അഗ്നിബാധയുണ്ടായത്. പ്ലാന്റിൽ നിന്നു പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
 
പ്ലാന്റ് 3ൽ സ്ഫോടനം നടന്നതായി ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി അറിയിച്ചു. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്‌ക്കാൻ ശ്രമിക്കുകയാണ്. അഗ്നിബാധ എന്തുകൊണ്ട് ഉണ്ടായി എന്നതിൽ വ്യക്തതയില്ല.ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
അടുത്ത ലേഖനം
കൊവിഡ് ജീവനെടുത്താലും 60 വയസുവരെ കുടുംബത്തിന് ശമ്പളം: കയ്യടി നേടി ടാറ്റാ സ്റ്റീൽ