1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Infant killed in Bhopal

പതിമൂന്നുകാരി പ്രസവിച്ചു; രാത്രി തന്നെ കൈക്കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി - കാരണം ഞെട്ടിക്കുന്നത്!

കൈക്കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി; ലക്ഷ്യം ഞെട്ടിക്കുന്നത്!

Infant
കുടുംബത്തിന്റെ നാണക്കേട് മറയ്‌ക്കാന്‍ കൈക്കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ ഖാന്ത്‌ലാഗ് ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെയാണ് ജീവനോടെ കുഴിച്ചുമൂടിയത്.

പതിമൂന്നുകാരിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായിരുന്നു. ഡിസംബര്‍ 31നാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രസവം നടന്നത് രാത്രിയിലായിരുന്നതിനാല്‍ വീട്ടുകാര്‍ മാത്രമെ വിവരം അറിഞ്ഞിരുന്നുള്ളൂ. സമീപവാസികള്‍ വിവരം അറിയുന്നത് തടയുന്നതിനായി രാത്രി തന്നെ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.

അജ്ഞാത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. മൃതദേഹം പുറത്തെടുത്ത പോലിസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. വീട്ടുകാരെ പ്രതിചേര്‍ത്ത് കേസെടുക്കുമെന്നാണ് വിവരം. കുടുംബത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമെന്നും പൊലിസ് അറിയിച്ചു.
About Writer
jibin
അടുത്ത ലേഖനം
ഗാന്ധിജിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നത്; നോട്ടുകളിൽ നിന്ന് ഗാന്ധിയുടെ ചിത്രം മാറ്റും - ബിജെപി മന്ത്രി