1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian Army News

ഭീകരരുമായുള്ള ഏറ്റുമുട്ടല്‍: മലയാളിയുള്‍പ്പെടെ രണ്ടുജവാന്മാര്‍ക്ക് വീരമൃത്യു

Indian Army
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയുള്‍പ്പെടെ രണ്ടുജവാന്മാര്‍ക്ക് വീരമൃത്യു. ജമ്മുകശ്മീരിലെ രജൗരി ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കോഴിക്കോട് കൊയിലാണ്ടി പൂക്കാട് സ്വദേശി നായിക് സുബേദാര്‍ എം ശ്രീജിത്തും ആന്ധ്രപ്രദേശ് സ്വദേശിയായ സിപായി എം ജസ്വന്ത് റെഡ്ഡിയുമാണ് വീരമൃത്യുവരിച്ചത്. 
 
ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ ഇന്നലെ രാത്രി നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടുഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ: 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്