ഇടുക്കിയില്‍ 12കാരിയെ നിരന്തരം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

ശ്രീനു എസ്| Last Modified വെള്ളി, 9 ജൂലൈ 2021 (09:15 IST)
ഇടുക്കിയില്‍ 12കാരിയെ നിരന്തരം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. മൂന്നാറിലെ കണ്ണദേവന്‍ എസ്റ്റേറ്റിലാണ് സംഭവം. ചൈല്‍ഡ് വെല്‍ഫെയറിന് പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മൂന്ന് വര്‍ഷം മുന്‍പ് കുട്ടിയുടെ മാതാവ് മരിച്ചതിനു ശേഷമാണ് പിതാവില്‍ നിന്ന് പീഡനം ആരംഭിച്ചത്. നാണക്കേടുകാരണമാണ് പുറത്തുപറയാതിരുന്നത്.

എന്നാല്‍ ലോക്ഡൗണില്‍ സ്‌കൂളുകള്‍ പൂട്ടുകയും പീഡനം വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സംഭവത്തില്‍ ഐജി ഇടപെട്ടാണ് പ്രതിയെ അറസ്റ്റുചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :