1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 29,689 fresh COVID cases

രാജ്യത്ത് 29,689 പുതിയ കൊവിഡ് കേസുകള്‍: മരണം 415

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 29,689 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 42,363 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കൂടാതെ രോഗം മൂലം 415 പേര്‍ മരണപ്പെടുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 3,06,21,469 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
 
നിലവില്‍ 3,98,100 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 44,19,12,395 വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ രോഗം വന്ന് മരണപ്പെട്ടത്  4,21,382 പേരാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തൃശൂര്‍ പീച്ചി ഡാം തുറന്നു; ജാഗ്രതാനിര്‍ദേശം