ജൂണ്‍ 15വരെ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന 1,23,554 മുന്‍ഗണനാ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചു: പൊതുവിതരണ വകുപ്പ് മന്ത്രി

ശ്രീനു എസ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (09:33 IST)
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് കാര്‍ഡുകള്‍ തിരികെ നല്‍കാന്‍ സമയം അനുവദിച്ചപ്പോള്‍ സറണ്ടര്‍ ചെയ്തത് 1,23,554 കാര്‍ഡുകളാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ അറിയിച്ചു. പി.എസ്. സുപാല്‍ എം.എല്‍.എയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

10,018 എ.എ.വൈ കാര്‍ഡുകള്‍, 64,761 പി.എച്ച്.എച്ച് കാര്‍ഡുകള്‍, 48,775 എന്‍.പി.എസ് കാര്‍ഡുകള്‍ എന്നിങ്ങനെയാണ് തിരികെ ലഭിച്ചത്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ ആകെ കാര്‍ഡ് അംഗങ്ങളുടെ എണ്ണം 1,54,80,040 ആണ്. ഈ സാഹചര്യത്തില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയാലേ അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കാനാകൂ.

ഇതിനായി ശിക്ഷാനടപടിയില്ലാതെ ജൂലൈ 15 വരെ അനര്‍ഹര്‍ക്ക് കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ സമയം അനുവദിച്ചപ്പോഴാണ് 1,23,554 കാര്‍ഡുകള്‍ തിരികെ ലഭിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :