കൊച്ചിയില്‍ 22കാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

ശ്രീനു എസ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (10:43 IST)
കൊച്ചിയില്‍ 22കാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. പെരുമ്പള്ളി സ്വദേശിയായ ജോജിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. ജോജിയുടെ പിതാവിനും കുത്തേറ്റിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയതായാണ് വിവരം.

അതേസമയം കൊല്ലപ്പെട്ട ജോജി നിരവധി കേസുകളിലെ പ്രതിയാണ്. കഞ്ചാവ് വില്‍പ്പനയ്ക്ക് നിരവധി തവണ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ക്രിമിനല്‍ സംഘത്തിലെ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. ജോജിക്ക് കഴുത്തിലും നെഞ്ചിലുമാണ് കുത്തേറ്റത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :