രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,906; മരണം 45

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 13 ജൂലൈ 2022 (11:00 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 16,906. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 45 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 15,447 പേര്‍ രോഗമുക്തി നേടി.

നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,32,457 പേരാണ്. പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.68 ശതമാനമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :