മോഹന്‍ലാലിന്റെ നായിക, കിടിലന്‍ ഫോട്ടോഷൂട്ടുമായി ശ്രദ്ധ ശ്രീനാഥ്, വീഡിയോയും ചിത്രങ്ങളും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ജൂലൈ 2022 (09:01 IST)

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' ഫെബ്രുവരി 19നായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ശ്രദ്ധ ശ്രീനാഥ് ആയിരുന്നു നായിക. ആസിഫ് അലി ചിത്രം കോഹിന്നൂറിന് ശേഷം കന്നഡ നടി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത് ഈ സിനിമയിലൂടെയാണ്.
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
2016-ല്‍ പുറത്തിറങ്ങിയ യു ടേണ്‍ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി. ആ വര്‍ഷത്തെ മികച്ച കന്നട നടിക്കുള്ള ഫിലിംഫെയര്‍ താരത്തെ തേടിയെത്തി.

വിക്രം വേദ, ജേഴ്‌സി എന്നീ സിനിമകളിലൂടെ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെ കടന്നുപോകുകയാണ് ശ്രദ്ധ.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :