അനുബന്ധ വാര്‍ത്തകള്‍
- India vs England: ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചിട്ടു: ഇംഗ്ലണ്ടിൻ്റെ ഫ്യൂസൂരി രോഹിത്തും പിള്ളേരും
- India vs Eng 1st ODI: ഇംഗ്ലണ്ടിൻ്റെ നെഞ്ചിൽ ബുമ്രയുടെ ആറാട്ട്, ഇന്ത്യയ്ക്ക് 111 റൺസ് വിജയലക്ഷ്യം
- Ind vs Eng ODI: ബുമ്രയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഇംഗ്ലണ്ട് മുൻനിര, ആദ്യ 8 ഓവറിൽ തന്നെ 5 വിക്കറ്റ് നഷ്ടം
- എളുപ്പത്തിൽ ഇന്ത്യയെ വീഴ്ത്താമെന്ന് കരുതേണ്ട: പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അക്തർ
- 2 മാസം വിശ്രമമില്ലാതെ ഐപിഎൽ കളിക്കുന്നവർക്ക് ഇപ്പോൾ വിശ്രമം വേണം? സീനിയർ താരങ്ങളെ വിമർശിച്ച് ഗവാസ്കർ
India vs England 1st ODI Score card: തീയായി ബുംറ, ചാരമായി ഇംഗ്ലണ്ട്; ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് ജയം
India vs England 1st ODI Score card: ജസ്പ്രീത് ബുംറയുടെ കൃത്യതയ്ക്ക് മുന്നില്‍ മുട്ടുവിറച്ച ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍വി. പത്ത് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സ്വന്തമാക്കി.
നായകന് രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യക്ക് അനായാസ ജയം സ്വന്തമാക്കിയത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ രോഹിത് 58 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സും സഹിതം 76 റണ്‍സ് നേടി പുറത്താകാതെ നിന്നു. ശിഖര്‍ ധവാന് 54 പന്തില്‍ നാല് ഫോര്‍ സഹിതം 31 റണ്‍സ് നേടി മികച്ച പിന്തുണ നല്കി. ഇന്ത്യയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിക്കാതിരുന്നത് ഇംഗ്ലണ്ടിന് ഇരട്ടി പ്രഹരമായി.
നേരത്തെ ജസ്പ്രീത് ബുംറയുടെ തീപ്പൊരി ബൗളിങ് ആണ് ഇംഗ്ലണ്ടിനെ 110 റണ്‍സില്‍ ഒതുക്കിയത്. ബുംറ ആളിക്കത്തിയപ്പോള്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ് നിര ചാരമായി. ബുംറ 7.2 ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതില്‍ മൂന്ന് ഓവറുകളില്‍ ഒരു റണ്‍ പോലും വിട്ടുകൊടുത്തില്ല. മുഹമ്മദ് ഷമി ഏഴ് ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി. ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ 32 പന്തില്‍ 30 റണ്‍സ് നേടിയ ജോസ് ബട്ലറാണ് ടോപ് സ്കോറര്‍. ഏഴ് ഇംഗ്ലണ്ട് താരങ്ങള്‍ രണ്ടക്കം പോലും കണ്ടിട്ടില്ല. അതില്‍ നാല് പേര് റണ്‍സൊന്നും എടുക്കാതെയാണ് പുറത്തായത്.