1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 1,17,100 fresh COVID cases

രാജ്യത്ത് കൊവിഡ് സുനാമി: കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1.17 ലക്ഷത്തിലധികം പേര്‍ക്ക്

India
രാജ്യത്ത് കൊവിഡ് സുനാമി. കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,17,100 പേര്‍ക്കാണ്. കൂടാതെ 30,836 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം രോഗം മൂലം പുതിയതായി 302 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 3,71,363 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 
 
ഇതുവരെ 4,83,178 പേര്‍ കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.74 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 149.66 കോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ശ്രീജിത്ത് ഭക്ഷണം വാങ്ങാന്‍ പോയ തക്കംനോക്കി നീതു കുഞ്ഞിനെ മോഷ്ടിച്ചു; വാര്‍ഡില്‍ എത്തിയത് നഴ്‌സിന്റെ വേഷത്തില്‍, കുഞ്ഞിനെ കൊണ്ടുപോയത് പരിശോധിക്കണം എന്നുപറഞ്ഞ്