1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 1,086 fresh COVID19 cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,086 പേര്‍ക്ക്; മരണം 71

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,086 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 1,198 പേര്‍ രോഗമുക്തിനേടിയിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറിനിടെ രോഗം മൂലം 71 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുന്നത് 11,871 പേരാണ്. ഇതുവരെ കൊവിഡ് ബാധിച്ച് 5,21,487 പേര്‍ മരണപ്പെട്ടിട്ടുണ്ട്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 185.04 കോടി കടന്നു. 
അടുത്ത ലേഖനം
മരണത്തെകുറിച്ച് കവിത എഴുതിയ ശേഷം 13കാരി ആത്മഹത്യചെയ്തു