കൊള്ള അവസാനിക്കുന്നില്ല, നാളെയും ഇന്ധനവില കൂടും, പെട്രോൾ 117 കടക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (22:08 IST)
വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതത്തെ ദുരിതത്തിലേക്ക് തള്ളിയിടുന്നതിന്റെ ആക്കം കൂട്ടി നാളെയും ഉയരും. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഉയരുക. ഇന്നും ഇന്ധനവില സമാനമായ രീതിയിൽ ഉയർന്നിരുന്നു.

12 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 10.89 രൂപയാണ് ഉയർന്നത്. ഡീസലിന് 10 രൂപയിലധികം വർധനവുണ്ടായി. നാളെ വില ഉയരുമ്പോൾ കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 117 കടക്കും. വില 104 രൂപയിലേക്കെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :