മരണത്തെകുറിച്ച് കവിത എഴുതിയ ശേഷം 13കാരി ആത്മഹത്യചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (10:23 IST)
മരണത്തെകുറിച്ച് കവിത എഴുതിയ ശേഷം 13കാരി ആത്മഹത്യചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ചന്ദ്രമണി സ്വദേശിനിയായ പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. മാതാവ് കുളിക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടുമാസത്തോളം മരണത്തെ കുറിച്ചുള്ള കവിതകളാണ് പെണ്‍കുട്ടി എഴുതിയിരുന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ നോട്ബുക്ക് പൊലീസ് കണ്ടെടുത്തു. പഠനത്തില്‍ അതീവ താല്‍പര്യമുണ്ടായിരുന്നു പെണ്‍കുട്ടിക്ക്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :