ജമ്മുകശ്മീരില്‍ അവന്തിപോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (09:19 IST)
ജമ്മുകശ്മീരില്‍ അവന്തിപോറയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം നടക്കുകയാണ്. തിങ്കളാഴ്ച ഭീകരര്‍ ലാല്‍ചൗക്കില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചിരുന്നു. സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുസാധാരണക്കാര്‍ക്കും പരിക്കേറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :