1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. india pakistan issue , kashmir , india

കശ്മീര്‍ വിഘടനവാദികളുമായി പാക്കിസ്ഥാന്‍ ചര്‍ച്ച

ഇന്ത്യാ പാക്
ഇന്ത്യാ പാക് ബന്ധത്തിന് വിള്ളല്‍ വീഴ്‌ത്തികൊണ്ട് കശ്മീര്‍ വിഘടനവാദികളുമായി പാക്കിസ്ഥാന്‍ ചര്‍ച്ച നടത്തി. ഇന്ത്യയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി അബ്ദുല്‍ ബാസിത്, ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് സയിദ് അലി ഷാ ഖിലാനിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

ഇന്ത്യാ പാക് സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. കശ്മീരിലെ മറ്റൊരു വിഘടവാദി നേതാവ് ഷബീര്‍ അഹ്മദ് ഷായുമായി പാക്കിസ്ഥാന്‍ സ്ഥാനപതി ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മുന്നോടിയായി കശ്മീരിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുന്ന പതിവുണ്ടെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.