അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
- നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു, വയനാട് ദുരന്തത്തില്‍ അനുശോചിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്
- കര്‍ക്കിടക വാവ്: സംസ്ഥാനത്ത് നാളെ അവധി, ആലുവയിലെ ബലിതര്‍പ്പണം പാര്‍ക്കിങ് ഏരിയയില്‍
- പെയ്തു തീര്‍ന്നിട്ടില്ല; ഓഗസ്റ്റ് - സെപ്റ്റംബര്‍ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്കു സാധ്യത
രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്ന സംസ്ഥാനങ്ങളില്‍ കേരളം ആറാമത്; ഒരു ജില്ലയില്‍ മാത്രം ഉരുള്‍പൊട്ടല്‍ ഭീഷണി ഇല്ല
രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്ന 19 സംസ്ഥാനങ്ങളില്‍ കേരളം ആറാം സ്ഥാനത്താണ്. ജമ്മു-കാശ്മീര്‍, ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, മിസോറാം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. രാജ്യത്തെ 420000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നുവെന്നാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്ന കണക്കില്‍ പറയുന്നത്. ഇതില്‍ 90000 കിലോമീറ്റര്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പശ്ചിമഘട്ട-കൊങ്കണ്‍ പ്രദേശങ്ങളാണ്.
അതേസമയം കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഒരേയൊരു ജില്ല ആലപ്പുഴയാണ്. ഉയര്‍ന്ന ജനസാന്ദ്രതയാണ് കേരളത്തില്‍ ഉരുള്‍പ്പൊട്ടല്‍ മൂലം ഉണ്ടാകുന്ന മരണ നിരക്ക് കൂട്ടുന്നത്.