നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു, വയനാട് ദുരന്തത്തില്‍ അനുശോചിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അഭിറാം മനോഹർ| Last Modified വെള്ളി, 2 ഓഗസ്റ്റ് 2024 (12:39 IST)
വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഉരുള്‍പ്പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദനയില്‍ പങ്കുച്ചേരുന്നു. ദുരന്തത്തില്‍ ഇരയായവര്‍ക്കായി പ്രാര്‍ഥിക്കുന്നു. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയും ഉണ്ടാകും. രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരതയെ അഭിനന്ദിക്കുന്നു. ഈ വേദനയ്‌ക്കൊപ്പം ഇന്ത്യയിലെ ജനങ്ങളെ തങ്ങളുടെ ചിന്തകളില്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നും ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 292 ആയി. 23 കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 29 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പോലീസ്,സൈന്യം,അഗ്‌നിരക്ഷാ സേന,നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 6 സ്‌ക്വാഡുകളായി തിരിഞ്ഞാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :