സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 2 ഓഗസ്റ്റ് 2024 (13:51 IST)
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,480 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് സംസ്ഥാനത്തുള്ളത്. മൂന്ന് ദിവസം കൊണ്ട് വര്‍ധിച്ചത് 1280 രൂപയാണ്.

ഇന്നലെ ഒരുപവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് വര്‍ധിച്ചത്. കേന്ദ്ര ബജറ്റവതരണത്തിന് പിന്നാലെ സ്വര്‍ണവില കുത്തനെ ഇടിയുകയായിരുന്നു. ഒറ്റദിവസം കൊണ്ട് 2200 രൂപയാണ് കുറഞ്ഞത്. അതേസമയം ഇന്നത്തെ വെളളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 91 രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :