അനുബന്ധ വാര്‍ത്തകള്‍
- കനത്ത മഴ തുടരുന്നു, 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
- കനത്ത മഴ, പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) അവധി പ്രഖ്യാപിച്ചു
- കനത്ത മഴ ഓഗസ്റ്റ് 3 വരെ തുടരും, 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
- അടുത്ത 48 മണിക്കൂര്‍ കൂടി മഴ ശക്തമായി തുടരും; ജാഗ്രത വേണം
- സംസ്ഥാനത്ത് ഇന്നും കനത്ത മഴ സാധ്യത, വടക്കൻ കേരളത്തിൽ അതീവ ജാഗ്രത
കനത്ത മഴയില്‍ ഹംപിയിലെ 12 സ്മാരകങ്ങളും വെള്ളത്തില്‍ മുങ്ങി
കനത്ത മഴയില്‍ ഹംപിയിലെ 12 സ്മാരകങ്ങളും വെള്ളത്തില്‍ മുങ്ങി. തുംകഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിന് പിന്നാലെയാണ് സ്മാരകങ്ങളും കെട്ടിടങ്ങളുമടക്കം വെള്ളത്തില്‍ മുങ്ങിയത്. വെള്ളം കയറിയ മേഖലയില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് വിജയനഗര ഡെപ്യൂട്ടി കമ്മീഷണര്‍ എം എസ് ദിവാകര്‍ പറഞ്ഞത്.
ഹംപിയിലെ ഹനുമാന് ക്ഷേത്രവും ചക്രതീര്‍ത്ഥയും പുരന്തരമണ്ഡപവും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. സന്ദര്‍ശകരായെത്തുന്നവര്‍ തുംകഭദ്ര നദിയില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. പ്രദേശത്ത് രണ്ടാഴ്ചയിലേറെയായി കനത്ത മഴയാണ് പെയ്യുന്നത്.