1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India-Japan Joint Economic Forum

ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറം: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജപ്പാന്‍ -ഇന്ത്യ സംയുക്ത സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

Narendra Modi, Pahalgam Attack, Narendra Modi against Pakistan, India vs Pakistan, PM Narendra Modi Speech Pahalgam Attack, Modi Speech Live Updates, നരേന്ദ്ര മോദി, പഹല്‍ഗാം ആക്രമണം, പാക്കിസ്ഥാനെതിരെ മോദി
ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്കിയോയില്‍ നടന്ന ജപ്പാന്‍ -ഇന്ത്യ സംയുക്ത സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സെമി കണ്ടക്ടറുകള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ജപ്പാന്‍. ജപ്പാനീസ് കമ്പനികള്‍ ഇന്ത്യയില്‍ 40 ബില്യണ്‍ ഡോളറിലധികം നിഷേപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
 
ഇന്ത്യ -ജപ്പാന്‍ പങ്കാളിത്തം പരസ്പര വിശ്വാസത്തിന്റെ പ്രതീകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനയാത്രയില്‍ ജപ്പാന്‍ പ്രധാന പങ്കാളിയാണ്. മൂലധന നിക്ഷേപം ഇന്ത്യയില്‍ ഇരട്ടിക്കുന്നുവെന്നും ലോകം ഇന്ത്യയെ ഉറ്റു നോക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ നീക്കം അമേരിക്കയ്ക്ക് തന്നെ വിനയാകുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വുള്‍ഫ്. അമേരിക്കയുടെ നടപടികള്‍ ബ്രിക്‌സിന് സഹായകമാകുമെന്നും ഇത് അമേരിക്കന്‍ താല്‍പര്യങ്ങളെ തന്നെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്നില്‍ അമേരിക്ക വാതില്‍ അടച്ചാല്‍ ഇന്ത്യ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മറ്റു വിപണികള്‍ കണ്ടെത്തും. ഇത് ബ്രിക്‌സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ. റഷ്യ അവരുടെ ഊര്‍ജോല്പാന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും മറ്റിടങ്ങള്‍ കണ്ടെത്തിയതുപോലെ ഇന്ത്യ അമേരിക്കയിലേക്കുള്ള വ്യാപാരം അവസാനിപ്പിച്ച് ബ്രിക്‌സ് രാജ്യങ്ങളിലേക്ക് തിരിയുമെന്ന് അദ്ദേഹം പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സ്വകാര്യ ബസില്‍ ജോലി വേണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് ഹൈക്കോടതി