അനുബന്ധ വാര്‍ത്തകള്‍
- അടുത്തവര്‍ഷം പകുതിയോടെ പത്തോളം കൊവിഡ് വാക്സിനുകള്‍ ലഭ്യമാകുമെന്ന് ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ തലവന്‍
- ജിഡിപി 7.5 ശതമാനം ഇടിഞ്ഞു, രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിൽ
- കൊവിഡ് വാക്സിന്റെ നിര്‍മാണം വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും
- ഒരുമാസം കൊണ്ട് കൊവിഡ് വാക്സിന് വിതരണം ചെയ്ത് പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി സജ്ജം
- യുവതിയുടെ മരണത്തില്‍ ദുരൂഹത: പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം പുറത്തെടുത്തു
രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 41,322 പേർക്ക്, 485 മരണം, ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷത്തിനും താഴെ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണ 95,51.110 ആയി ഉയർന്നു. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇന്നലത്തേതതിനെ അപേക്ഷിച്ച്നിന്ന് രോഗികളുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ കുറവുണ്ട്. നിലവിൽ 4,54,940 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 41,452 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
ഇതോടെ രാജ്യത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 87,59,969 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്നലെ മാത്രം 485 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,36,200 ആയി ഉയർന്നു.