ശ്രീനു എസ്|
Last Updated:
ശനി, 28 നവംബര്‍ 2020 (10:00 IST)
ഒരാഴ്ചക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് ആശങ്കയുണ്ടാക്കുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പേര് ബുര്‍വി എന്നാകും. ന്യൂനമര്‍ദം വടക്കു പടിഞ്ഞാറേക്കും തെക്കുപടിഞ്ഞാറേക്കും മാറാന്‍ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറേക്കാണു സഞ്ചാരമെങ്കില്‍ കാറ്റും മഴയും ചെന്നൈയിലാകും ഉണ്ടാകുന്നത്.
അതേസമയം കേരളത്തില്‍ സാധാരണ മഴയ്ക്കു സാധ്യതയുണ്ട്. എന്നാല്‍ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ കൂടുതല്‍ ദുരിതമാകും. അതേസമയം നിവാര്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാലായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ രണ്ടുലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.