ജിഡിപി 7.5 ശതമാനം ഇടിഞ്ഞു, രാജ്യം സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 27 നവം‌ബര്‍ 2020 (19:12 IST)
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്‌പാദനം ജൂലായ്-സെപ്‌റ്റംബർ കാലയളവിൽ 7.5 ശതമാനം ഇടിഞ്ഞു. ആദ്യ സാമ്പത്തികപാദത്തിൽ 23.9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന്റെ പിന്നാലെയാണിത്.
രണ്ട് സാമ്പത്തികപാദങ്ങളിലും തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.

ഈ സാമ്പത്തിക വർഷം ഇതുവരെ 8.1ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാല് പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഇടിവ് തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ രേഖപ്പെടുത്തിയതോടെ രാജ്യംചരിത്രത്തിൽ ആദ്യമയി സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തുന്നതായാണ് കണക്കുകൾ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :