അനുബന്ധ വാര്‍ത്തകള്‍
- നദിയിൽ കരയ്ക്കടിഞ്ഞ് ഡസൻ കണക്കിന് മൃതദേഹങ്ങൾ; കോവിഡ് രോഗികളുടേതെന്ന് ആശങ്ക
- കൊവിഡ്: സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നികുതി ഇളവ് ലഭിക്കുന്ന ഉല്പന്നങ്ങള് ഇവയാണ്
- 'അച്ഛന് പോയി, എന്റെ ശക്തിയുടെ തൂണുകള്‍ നഷ്ടമായി'; വേദനയോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം
- സ്വകാര്യ ആശുപത്രികളിലെ കൊള്ളയ്ക്ക് തടയിട്ട് സർക്കാർ, ജനറൽ വാർഡിൽ പരമാവധി 2645 രൂപ വരെ
- 'ഗുരുതരമായാല്‍ കണ്ണ് എടുത്തുകളയണം'; ബ്ലാക് ഫംഗസ് രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
ഇന്ത്യയുടെ കോവിഡ്-19 പ്രശ്നങ്ങള്‍ക്കുള്ള ദീര്‍ഘകാല പരിഹാരം വാക്സിനേഷനാണെന്ന് യുഎസ് ആരോഗ്യ വിദഗ്ദ്ധര്‍
ഇന്ത്യ ഇപ്പോള്‍ നേരിടുന്ന കോവിഡ് പ്രതിസന്ധിയ്ക്കുള്ള ദീര്‍ഘകാല പരിഹാരം കഴിയുന്നത്ര വേഗത്തില്‍ രാജ്യത്തെ വാക്സിനേഷന് പൂര്‍ത്തിയാക്കുക മാത്രമാണെന്ന് യുഎസ് ആരോഗ്യ വിദഗ്ദ്ധന് ആന്റണി ഫൗസി പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കന്‍ ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ പറ്റി പറഞ്ഞത്. അതിനായി രാജ്യത്തെ വാക്സിന് നിര്‍മ്മാണം വേഗത്തിലാക്കണമെന്നും പുറത്തുനിന്നും കിട്ടാവുന്നത്ര വാക്സിന് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും എത്രയും വേഗം വാക്സിന് നല്‍കുകയാണ് ഈ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം എന്നാണ് അദ്ദേഹം പറയുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വാക്സിന് ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ആവശ്യമുള്ള സഹായം വാക്സിനായും വാക്സിന് നിര്‍മ്മാണത്തിനുള്ള സഹായമായും മറ്റു രാജ്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.