1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Piyush Chawla’s father passes away due to COVID

'അച്ഛന്‍ പോയി, എന്റെ ശക്തിയുടെ തൂണുകള്‍ നഷ്ടമായി'; വേദനയോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം

Piyush Chawla
ഇന്ത്യയ്ക്കായി 2011 ലോകകപ്പ് കളിച്ച ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് അന്തരിച്ചു. കോവിഡ് ബാധിച്ചാണ് പ്രമോദ് കുമാര്‍ മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പിതാവ് തങ്ങളെ വിട്ടുപോയ വിവരം പിയൂഷ് ചൗള തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'അച്ഛനില്ലാത്ത ജീവിതം ഒരിക്കലും പഴയപോലെ ആകില്ല. എന്റെ ശക്തിയുടെ തൂണാണ് ഇന്ന് നഷ്ടപ്പെട്ടത്,' പിയൂഷ് ചൗള കുറിച്ചു. ഇര്‍ഫാന്‍ പഠാന്‍ അടക്കമുള്ള താരങ്ങള്‍ പിയൂഷ് ചൗളയുടെ പിതാവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. 

 
ഇന്ത്യ അണ്ടര്‍-19 ടീമിനെ ലോകകപ്പില്‍ നയിച്ച താരമാണ് ചൗള. 2006 ലാണ് രാജ്യാന്തര മത്സരത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മൂന്ന് ടെസ്റ്റ്, 25 ഏകദിനം, ഏഴ് ടി 20 എന്നിവയില്‍ ഇന്ത്യയ്ക്കായി കളിച്ചു. 2012 ലാണ് അവസാനമായി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. ഐപിഎല്‍ 2021 സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ആയിരുന്നു ചൗള. എന്നാല്‍, ഒരു മത്സരത്തില്‍ പോലും കളിച്ചില്ല. 
 
അടുത്ത ലേഖനം
കോലിയും രോഹിത്തുമില്ലാതെ ഇന്ത്യ, ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങുന്നത് ഇന്ത്യയുടെ യുവനിര