'മുഖക്കുരുവാണ് സാറേ..,' ലോക്ക്ഡൗണില്‍ പുറത്തിറങ്ങാന്‍ അപേക്ഷയുമായി യുവാവ്

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 10 മെയ് 2021 (15:47 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ആയതിനാല്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തുപോകാന്‍ അനുവാദമുള്ളൂ. എന്താണ് യാത്രയുടെ ഉദ്ദേശമെന്ന് കാണിച്ചുകൊണ്ട് അപേക്ഷ നല്‍കണം. അത്യാവശ്യ കാര്യമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ യാത്രയ്ക്ക് അനുമതി ലഭിക്കൂ. അങ്ങനെയൊരു വ്യത്യസ്തമായ അപേക്ഷയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്.

മുഖക്കുരു ചികിത്സിക്കാന്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് നല്‍കിയ അപേക്ഷ സോഷ്യല്‍ മീഡിയ മൊത്തം വൈറലായിരിക്കുകയാണ്. ബിഹാറിലെ പര്‍ണിയ ജില്ലാ മജിസ്‌ട്രേറ്റ് രാഹുല്‍ കുമാര്‍ ഈ അപേക്ഷയുടെ പകര്‍പ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. തലയിലും മുഖത്തും കുരുവുണ്ടെന്നും അത് ചികിത്സിക്കാനാണ് ആശുപത്രിയില്‍ അടിയന്തരമായി പോകുന്നതെന്നുമാണ് യുവാവ് പൊലീസിനോട് ആവശ്യപ്പെട്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :