1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update news

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പുതിയ കേസുകള്‍

India
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ 251 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 26,490 പേരാണ് രോഗമുക്തി നേടിയത്.
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,17,87,534 ആയിട്ടുണ്ട്. ആകെ മരണപ്പെട്ടവരുടെ എണ്ണം 1,60,692 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,95,192 ആയി.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പ്രചരണത്തിന് ഒരുദിവസത്തെ ഇടവേള: തിരുവനന്തപുരത്തെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് കുമ്മനം