1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Scheduled international flights suspended

രാജ്യാന്തര വിമാനസർവീസ് വിലക്ക് നീട്ടി

കൊവിഡ്
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഏപ്രിൽ 30 വരെയാണ് രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക്.
 
നിലവിൽ ഒരു വർഷമായി രാജ്യാന്തര വിമാന സർവീസുകൾ അനുവദിക്കുന്നില്ല. കഴിഞ്ഞ വർഷം മാർച്ചിലാണ് കൊവിഡിനെ തുടർന്ന് ആദ്യം യാത്രവിലക്കേർപ്പെടുത്തിയത്. സ്ഥിതി ഇപ്പോളും നിയന്ത്രണവിധേയമാവാത്തതിനെ തുടർന്ന് വിലക്ക് തുടരാനാണ് തീരുമാനം. വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത്. രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കുന്ന താത്കാലിക ക്രമീകരണമായ എയർ ബബിൾ സംവിധാനം എന്നിവയ്ക്ക് ഇളവുണ്ട്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 2456 പേർക്ക് കൊവിഡ്, 10 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.33