ശ്രീനു എസ്|
Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (07:49 IST)
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് ഇന്ന് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കുറഞ്ഞതാണ് രാജ്യത്ത്
ഇന്ധനവില കുറയാന്‍ കാരണം. കുറച്ചു നാളുകളായി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയായിരുന്നു.
കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും 18 പൈസവീതം കുറച്ചിരുന്നു. കഴിഞ്ഞ മാസം 16 തവണ ഇന്ധന വില കൂടിയിരുന്നു.