1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England suffers from injuries

ഇംഗ്ലണ്ടിനെ ആശങ്കയിലാഴ്‌ത്തി രണ്ട് സൂപ്പർ താരങ്ങൾക്ക് പരിക്ക്, രണ്ടാം ഏകദിനത്തിൽ കളിച്ചേക്കില്ല

ഇന്ത്യ
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഓയിൻ മോർഗൻ, സാം ബില്ലിങ്സ് എന്നിവർ വെള്ളിയാഴ്‌ച്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിൽ കളിച്ചേക്കില്ലെന്ന് സൂചന. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ വിരലിൽ 4 സ്റ്റിച്ചുകളുമായാണ് മോർഗൻ ബാറ്റ് ചെയ്യാനിറങ്ങിയത്. സാം ബില്ലിങ്‌സിനാവട്ടെ ഫീൽഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേൽക്കുകയായിരുന്നു.
 
പരിക്കേറ്റ ഇരുതാരങ്ങളും രണ്ടാം ഏകദിനത്തിൽ കളിക്കുവാൻ സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനായി നായകൻ മോർഗൻ 22ഉം സാം ബില്ലിങ്സ് 18ഉം റൺസ് നേടിയിരുന്നു.
അടുത്ത ലേഖനം
തൊണ്ണൂറുകളിലെ പുറത്താകൽ: സെവാഗിനും കോലിക്കുമൊപ്പം ധവാൻ