അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക
- ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം: 15ലധികം ചൈനീസ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റെന്ന് സൂചന
- പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം നല്കി ധനമന്ത്രാലയം
- നാളെ ആകാശത്ത് ഉത്കവർഷം, വിസ്മയ കാഴ്ച നാളെ പുലർച്ചെ 2 മണിക്കും 3 മണിക്കും മധ്യേ
- ഇന്ത്യ- ചൈന സംഘർഷം: പ്രതിരോധമന്ത്രി പ്രസ്താവന നടത്തിയേക്കും
ചൈനീസ് പ്രകോപനത്തിനു കാരണം അരുണാചല്‍ പ്രദേശ് വഴി ഇന്ത്യ നിര്‍മിക്കുന്ന 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാത
ചൈനീസ് പ്രകോപനത്തിനു കാരണം അരുണാചല്‍ പ്രദേശ് വഴി ഇന്ത്യ നിര്‍മിക്കുന്ന 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാത. അരുണാചലിലെ മാഗോയില്‍ നിന്നാരംഭിച്ച് ഭൂട്ടാന് അതിര്‍ത്തിക്ക് സമീപത്തു കൂടി തവാങ്, സുബന്‍സിരി, തുതിങ്, മെച്ചുവ, അപ്പര്‍ സിയാങ്, ഡബാങ് വാലി, ദേസലി, ചഗ്ലഗാം, കിബിതു, ദോങ് വഴി വിജയനഗറിലേക്കു നീളുന്നതാണ് 44,000 കോടിയുടെ ദേശീയ പാത.
തവാങ് വഴി മ്യാന്മര് അതിര്‍ത്തിയിലെ വിജയനഗര്‍ വരെ നീളുന്ന ദേശീയ പാതയിലൂടെ ചൈനീസ് അതിര്‍ത്തിയിലേക്ക് അതിവേഗ സൈനിക നീക്കത്തിനു സാധിക്കും. ദേശീയ പാതകള്‍ക്കു സമീപം ഹെലിപ്പാഡുകളും മറ്റും പണിയുന്നതും ചൈനയെ ആശങ്കയിലാക്കുന്നു.