Holiday: എറണാകുളം, തൃശൂർ ജില്ലകളിലും ഇന്ന് അവധിയാണേ..!
കണ്ണൂർ, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്
Holiday: ശക്തമായ മഴയെ തുടർന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ കൂടി അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെയാണ് ഈ രണ്ട് ജില്ലകളിലും അവധി പ്രഖ്യാപിച്ചത്. ഇതോടെ എട്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
തൃശൂർ
ജില്ലയിൽ രാത്രിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, തൃശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്‌സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, CBSE, ICSE സ്‌കൂളുകൾ, പ്രഫഷണൽ കോളേജുകൾ, ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് ഏഴ്) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
എറണാകുളം
കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ (4AM) അറിയിപ്പ് പ്രകാരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. Read Here: വിസ്മയയുടെ 'തുടക്കം' കസറുമോ? അറിയാം പ്രതികരണങ്ങൾ
മറ്റു ജില്ലകൾ
കണ്ണൂർ, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.