ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (09:26 IST)
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ചൈന സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. സ്ഥിതിഗതകള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നുവെന്ന് പെന്റഗണ്‍ പറഞ്ഞു.

വാര്‍ത്ത കാര്യസെക്രട്ടറി പാറ്റ് റൈഡര്‍ ആണ് ഇക്കാര്യം പറഞ്ഞത്. പങ്കാളിയുടെ സുരക്ഷ ഉറപ്പാക്കുന്ന ചുമതല അമേരിക്കയ്ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :