അനുബന്ധ വാര്‍ത്തകള്‍
- മണ്റോതുരുത്തില് സിപിഎം പ്രവര്ത്തകന് കുത്തേറ്റുമരിച്ചു
- മൺറോ തുരുത്തിൽ സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തകൻ വെട്ടിക്കൊന്നു; അഞ്ച് പാഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ
- കൂടെ താമസിച്ചിരുന്ന രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
- ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന് പോലീസില്‍ കീഴടങ്ങി
- മകളുടെ മുന്നില്‍ വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്നു
ഇടുക്കിയില്‍ ജാര്‍ഖണ്ഡ് തൊഴിലാളികള്‍ ഏറ്റുമുട്ടി: രണ്ട് പേര് വെട്ടേറ്റു മരിച്ചു
ഇടുക്കി: ഇടുക്കി ഇരട്ടയാറില്‍ വലിയ തോവാളയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര് വെട്ടേറ്റു മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ജോമേഷ്, ശുക്ലലാല് എന്നിവരാണ് മരിച്ചത്. മരിച്ച ഇരുവരും സഹോദരങ്ങളാണ്.
സംഭവത്തില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. മരിച്ചവരും സ്ത്രീയും സഞ്ജയ് ഭക്തിയും ഒരു വീട്ടിലായിരുന്നു താമസം. ഏഴായിരം രൂപാ സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലും കൊലപാതക ത്തിലേക്കും കലാശിച്ചത്.
പ്രതിയായ സഞ്ജയ് ഭക്തി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പൊലീസാണ് സംഭവത്തിന് ശേഷം തേയില തോട്ടത്തില്‍ ഒളിച്ച പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിനിടെ ഡി.വൈ.എസ്.പി ക്കും പരിക്കേറ്റു.
അടുത്ത ലേഖനം