1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Kottur Erumakkuzhi

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ പോലീസില്‍ കീഴടങ്ങി

Murder
കാട്ടാക്കട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ പോലീസില്‍ കീഴടങ്ങി.കുറ്റിച്ചല്‍ കോട്ടൂര്‍ എരുമക്കുഴി താന്നിമൂട് അജിത് ഭവനില്‍ പത്മാക്ഷി എന്ന 62 കാരിയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വി.ഗോപാലകൃഷ്ണന്‍ (66) കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
 
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാവാം കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. ഒരു മണിയോടെ ഗോപാലകൃഷ്ണന്‍ ബൈക്കില്‍ പുറത്തേക്ക് പോകുന്നത് ചിലര്‍ കണ്ടിരുന്നു. എന്നാല്‍ വസ്ത്രങ്ങളില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് വിവരം ഇയാളുടെ മകനെ അറിയിച്ചു.ഉടന്‍ മകനെത്തി വീട്ടിനുള്ളില്‍ അടുക്കളയില്‍ കഴുത്തില്‍ വെട്ടേറ്റ നിലയില്‍ കൊലചെയ്യപ്പെട്ട മാതാവിനെ കണ്ട്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി.  
 
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. കൊലപാതകം നടന്ന സമയത്ത് മകന്‍ ഭാര്യയുമൊത്ത് അവരുടെ വീട്ടില്‍ പോയിരുന്നു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി ഇരയെ വീണ്ടും പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി