കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം; ഗതാഗതകുരുക്ക്

Last Modified ശനി, 27 ജൂലൈ 2019 (08:50 IST)
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈയിലെ റോഡുകളിൽ വെള്ളം കയറി. മഴയിൽ മുങ്ങിയ റോഡുകളിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. ഇതേതുടർന്ന് സിറ്റിയിൽ കനത്ത ഗതാഗത കുരുക്കാണുള്ളത്.

കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. മഴയുടെ തീവ്രത ശനിയാഴ്ച വൈകീട്ടോടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. എന്നാൽ, ഇനിയുള്ള 24 മണിക്കൂർ കനത്ത തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :