കണ്ണൂർ|
Last Modified തിങ്കള്‍, 22 ജൂലൈ 2019 (20:23 IST)
സംസ്ഥാനത്ത്
മഴ കനത്തതോടെ നാളെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലും കുട്ടനാട്ടിലും കോട്ടയത്തെ ചിലയിടങ്ങളിലും നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
അതിനിടെ സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. വ്യാഴാഴ്ച വരെ ഇത് തുടരാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍
ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്കൂളുകൾ ഉൾപ്പെടെ) ജൂലൈ 23-ന് അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടർ അറിയിച്ചു.
കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് സ്കൂളുകൾ ഉൾപ്പെടെ) അവധി ബാധകമാണ്.