Last Modified വ്യാഴം, 25 ജൂലൈ 2019 (14:15 IST)
മത്സ്യത്തൊഴിലാളികൾക്കിടയിലും ദൈവങ്ങൾ ഉണ്ടെന്ന് പൃഥ്വിരാജ് സുകുമാരൻ. നമ്മുടെ നായകന്മാരാണിവർ. ദൈവങ്ങള്‍ മനുഷ്യക്കിടയിലും ഉണ്ട് എന്ന് തിരിച്ചറിവ് നമ്മുക്ക് തന്ന നായകന്മാരാണ് മല്‍സ്യ തൊഴിലാളികള്‍ എന്നും അവര്‍ക്കു കേരളത്തിന്റെയും മലയാളികളുടേയും കാലത്തിന്റേയും പേരില്‍ നന്ദി പറയുന്നു പൃഥ്വി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ന്യൂസ് മേക്കര്‍ പുരസ്‌കാരം സമ്മാനിക്കുമ്പോഴാണ് പൃഥ്വിരാജ് മനസ്സുതുറന്നത്.
പ്രത്യയ ശാസ്ത്രങ്ങളും അവരിലുള്ള വിശ്വാസം നഷ്ട്ടപെടുത്തുബോള്‍ അല്ലെങ്കില്‍ ആ വിശ്വാസം നമ്മുക്ക് നഷ്ടപ്പെടുമ്പോള്‍ ആത്യന്തികമായി മനുഷ്യന്‍ വിശ്വസിക്കേണ്ടത് മനുഷ്യനില്‍ തന്നെയാണ് എന്ന സത്യം നമ്മളെ ബോധിപ്പിച്ചവരാണ് ഇവരെന്നും നടന്‍ വ്യക്തമാക്കി.
വീട്ടിലേക്ക് മുന്നൂറു രൂപയ്ക്കു മല്‍സ്യം വാങ്ങിയിട്ട് 250 രൂപ തരാം എന്ന് അവരോടു വില പേശുമ്പോള്‍ കഴിഞ്ഞ വര്‍ഷം തന്റെ ബോട്ടില്‍ കേറാന്‍ ഒരാള്‍ക്ക് അഞ്ഞൂറ് രൂപ എന്ന് പറഞ്ഞു ഒരു മല്‍സ്യ തൊഴിലാളിയും വില പേശിയില്ല എന്ന് കൂടെ നമ്മള്‍ ഓര്‍ക്കണം എന്ന് അദ്ദേഹം പറയുന്നു.