1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gujarat bridge collapsed 100 death

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് വന്‍ അപകടം; മരണസംഖ്യ നൂറ് കടന്നു

മോര്‍ബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകിട്ട് 6.30 ഓടെ തകര്‍ന്നത്

Gujarat bridge collapsed 100 death
ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് വന്‍ അപകടം. മരണസംഖ്യ 100 കടന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതുവരെ 177 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണ്. 
 
മോര്‍ബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകിട്ട് 6.30 ഓടെ തകര്‍ന്നത്. അപകടം ഉണ്ടാകുന്ന സമയത്ത് അഞ്ഞൂറില്‍ അധികം പേര്‍ പാലത്തിലുണ്ടായിരുന്നു. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുന്‍പാണ് പാലം തുറന്നുകൊടുത്തത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു