അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
- കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനിക്ക് ചികിത്സക്കെത്തിയ യുവതിക്ക് മരുന്ന് മാറി കുത്തിവയ്ക്കപ്പെടുത്തു; ദാരുണാന്ത്യം
- ആദ്യം ഇന്ത്യക്കെതിരെ സെഞ്ചുറി, ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയും, അപൂർവ റെക്കോർഡ് കുറിച്ച് റൂസ്സോ
- 2022 ടി20 ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ച് റൂസ്സോ, ബംഗ്ലാദേശിനെ 104 റൺസിന് തകർത്ത് ദക്ഷിണാഫ്രിക്ക
- അമിതമായ ചോറ് തീറ്റ കുടവയറിനു കാരണമാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ചരിത്ര തീരുമാനവുമായി ബിസിസിഐ; പുരുഷ-വനിത ക്രിക്കറ്റര്‍മാര്‍ക്ക് ഇനി തുല്യവേതനം
ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രപരമായ തീരുമാനവുമായി ബി സി സി ഐ. ഇന്ത്യന്‍ പുരുഷ,വനിതാ താരങ്ങളുടെ മാച്ച് ഫീ തുല്യമായി ഏകീകരിച്ചു. ഇതോടെ പുരുഷ താരങ്ങള്‍ക്ക് സമാനമായ മാച്ച് ഫീ കരാറിലുള്ള വനിതാ താരങ്ങള്‍ക്ക് ലഭിക്കും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും രാജ്യാന്തര ട്വന്റി 20യില്‍ 3 ലക്ഷവുമാണ് വനിതാ താരങ്ങള്‍ക്ക് ഓരോ മത്സരങ്ങള്‍ക്കും പുരുഷന്മാരുടേതിന് സമാനമായി ഇനി മുതല്‍ പ്രതിഫലമായി ലഭിക്കുക.
എന്നാല്‍ വാര്‍ഷിക പ്രതിഫലത്തിന്റെ കാര്യത്തില്‍ പുതിയ പ്രഖ്യാപനമൊന്നുമില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലുള്ള ലിംഗ സമത്വം ഉറപ്പാക്കുന്നതിനും വിവേചനം അവസാനിപ്പിക്കാനുള്ള ആദ്യ നടപടിയുമായാണ് ഈ തീരുമാനമെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.