1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Group captain varun singh dies

ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു

Group Captain
ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബംഗളൂരുവിലെ വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 80 ശതമാനത്തോളം ഇദ്ദേഹത്തിന് പൊള്ളലേറ്റിരുന്നു. ഇതോടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മുഴുവന്‍പേരുടെയും മരണം സ്ഥിരീകരിച്ചു. ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. കൈകള്‍ക്കും മുഖത്തും ഗുരുതരമായി വരുണ്‍ സിങിന് പൊള്ളലേറ്റിരുന്നു. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കി വരുണ്‍ സിങിനെ രാജ്യം ആദരിച്ചിരുന്നു. 
അടുത്ത ലേഖനം
ഇറ്റലിയില്‍ 160 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്ക്; കാരണം കൊവിഡ്