സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ള 13 പേരുടെ മൃതദേഹങ്ങള്‍ വഹിച്ചുളള വാഹനവ്യൂഹം രണ്ടുതവണ അപകടത്തില്‍പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (16:41 IST)
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെയുള്ള 13 പേരുടെ മൃതദേഹങ്ങള്‍ വഹിച്ചുളള വാഹനവ്യൂഹം രണ്ടുതവണ അപകടത്തില്‍പെട്ടു. കൂനൂരില്‍ നിന്നും സുലൂരുവിലേക്ക് പുറപ്പെട്ട വാഹനവ്യൂഹമാണ് അപകടത്തില്‍ പെട്ടത്. മൃതദേഹവുമായ പോയ ആംബുലന്‍സ് പൊലീസുകാര്‍ സഞ്ചരിച്ച വാഹനവുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്തുപൊലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നീട് മേട്ടുപാളയത്തില്‍ വച്ച് മൃതദേഹവുമായി പോയ ആംബുലന്‍സ് മറ്റൊരുവാഹനവുമായി കൂട്ടിയിടിച്ചു. ഇതേതുടര്‍ന്ന് മൃതദേഹം മറ്റൊരു വാഹനത്തില്‍ കയറ്റി യാത്ര തുടര്‍ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :