ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ആറു സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 ഡിസം‌ബര്‍ 2021 (12:18 IST)
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട ആറു സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. അപകടത്തില്‍ മരണപ്പെട്ട 13പേരില്‍ ഒന്‍പതുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. നാലു വ്യോമസേന വിഭാഗം ഉദ്യോഗസ്ഥരുടേയും രണ്ടുകരസേന ഉദ്യോഗസ്ഥരുടേയും മൃതദേഹങ്ങളാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ലാന്‍സ് നായിക്കുമാരായ വിവേക് കുമാര്‍, ബി സായ് തേജ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നുരാവിലെ കുടുംബത്തിന് വിട്ടുനല്‍കി. ഡിസംബര്‍ എട്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ ദുരന്തം ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :