1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Helicopter crash group captain varun singh

ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍; എയര്‍ഫോഴ്‌സ് കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റും

Joint Forces
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇദ്ദേഹത്തെ ബംഗളൂരുവിലെ എയര്‍ഫോഴ്‌സ് കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റും. കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെ ഇദ്ദേഹം മാത്രമായിരുന്നു അതിജീവിച്ചത്. നിലവില്‍ ഇദ്ദേഹം വെന്റിലേറ്ററിലാണ്. തമിഴ്‌നാട്ടിലെ വെല്ലിങ്ടണ്‍ ആശുപത്രിയിലാണ് വരുണ്‍ സിങ് ഇപ്പോള്‍ ഉള്ളത്. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
അടുത്ത ലേഖനം
ആവശ്യങ്ങള്‍ അംഗീകരിച്ചു: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ തീരുമാനമായി