1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Foreign nationals can visit india

വിസ നിയമങ്ങളിൽ ഇളവ്, ഇന്ത്യൻ വംശജർക്കും വിദേശികൾക്കും വിനോദസഞ്ചാരത്തിനൊഴികെ ഇന്ത്യയിലേക്ക് വരാം

കൊവിഡ്
കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ സന്ദർശനത്തിന് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം. ടൂറിസ്റ്റ് വിസ ഒഴികെയുള്ളവർക്ക് വിമാനത്താവളം അല്ലെങ്കിൽ തുറമുഖം വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇന്ത്യയിൽ നിന്നും മടങ്ങുന്നതിനും തടസ്സങ്ങളില്ല.
 
OCI കാർഡുകാർക്കും പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡുടമകൾക്കും വിദേശികൾക്കുമാണ് ഇത് പ്രയോജനം ചെയ്യുക. ടൂറിസ്റ്റ് വിസ ഒഴികെയുള്ള ഏത് വിസയിലും ഇവർക്ക് ഇന്ത്യയിലെത്താം.ഇതിനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിരിക്കുന്നത്. ടൂറിസ്റ്റ് വിസയ്‌ക്ക് പുറമെ മെഡിക്കൽ ഇലക്‌ട്രോണിക് വിസകൾക്ക് നിയന്ത്രണം തുടരുമെന്നും സർക്കാർ അറിയിച്ചു.
അടുത്ത ലേഖനം
കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്