1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thunder rain north kerala

കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

Rain
വടക്കന്‍കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കോഴിക്കോടുമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരും കാസര്‍കോടും നാളെ യെല്ലോ അലര്‍ട്ടാണ്.
 
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലങ്ങിലോ ടെറസിലോ നില്‍ക്കരുതെന്ന് അറിയിപ്പുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിന് സാധ്യതയുള്ളത്. 
അടുത്ത ലേഖനം
വടക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്