ബീഹാര്‍ തെരെഞ്ഞെടുപ്പ്: ബിജെപിയുടെ പ്രകടനപത്രികയില്‍ ഫ്രീ കൊവിഡ് വാക്‌സിന്‍

ശ്രീനു എസ്| Last Updated: വ്യാഴം, 22 ഒക്‌ടോബര്‍ 2020 (15:57 IST)
ബീഹാര്‍ തെരെഞ്ഞെടുപ്പില്‍ ബിജെപി പ്രകടനപത്രികയില്‍ ഫ്രീ കൊവിഡ് വാക്‌സിനാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വാക്‌സിന്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് യാതൊരു നിശ്ചയവും ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ഈ വാഗ്ദാനം. അടുത്ത അഞ്ചുവര്‍ഷവും തുടര്‍ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ് നിതീഷ് കുമാര്‍.

എന്നാല്‍ പ്രതിപക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നത് 10 ലക്ഷം പേര്‍ക്ക് ഗവണ്‍മെന്റ് ജോലിയാണ്. പ്രതിപക്ഷനേതാവ് തേജസ്വി യാദവാണ് ഇക്കാര്യം ഉറപ്പുവരുത്തിയത്. എന്നാല്‍ ഇതിനെതിരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തുവന്നു. പത്തുലക്ഷം പേര്‍ക്ക് ശമ്പളം എങ്ങനെ കൊടുക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്. ഒക്ടോബര്‍ 28, നവംബര്‍ 3, 7 ദിവസങ്ങളിലായി മൂന്നു ഘട്ടമായിട്ടാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10ന് ഫലം പുറത്തുവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :