1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fire at flat in Mumabi

മുംബൈയില്‍ കെട്ടിടത്തില്‍ തീ പിടുത്തം; രണ്ടു മരണം

കെട്ടിടത്തില്‍ തീപിടിച്ച് രണ്ടു മരണം

മുംബൈ
മുംബൈയില്‍ കെട്ടിടസമുച്ചയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടു മരണം. നഗരത്തിലെ പ്രധാന കെട്ടിടമായ മേക്കര്‍ ടവറിലാണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 20 ആം നിലയിലാണ് തീപിടുത്തം ഉണ്ടായത്.
 
11 പേരെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യോഗിക വിവരം. അതേസമയം, ബജാജ് ഇലക്ട്രിക്കത്സിന്റെ മാനേജിങ് ഡയറക്ടര്‍ ഷേഖര്‍ ബജാജിന്റെ ഫ്ലാറ്റിലാണ് തീ പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ടു ഫ്ലാറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചു.
 
പൊലീസും ഫയര്‍ഫോഴ്സും സമയത്ത് എത്തിയതിനാല്‍ തീ നിയന്ത്രണ വിധേയമായെന്ന് എഴുത്തുകാരി ശോഭ ഡേ പറഞ്ഞു. കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് ശോഭ ഡേ താമസിക്കുന്നത്.
അടുത്ത ലേഖനം
സ്കോഡയുടെ ലക്‌ഷ്വറി സെഡാൻ സ്‌കോഡ സൂപ്പർബ് വിപണിയിലേക്ക്