1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Farmer kills self for love

അയല്‍വാസിയായ യുവതി സംസാരിക്കാത്തതില്‍ മനംനൊന്ത് വിവാഹിതനായ 47കാരന്‍ ആത്മഹത്യ ചെയ്തു

Farmer
അയല്‍വാസിയായ യുവതി സംസാരിക്കാത്തതില്‍ മനംനൊന്ത് വിവാഹിതനായ 47കാരന്‍ ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ഭാരത് അന്‍ഡേക്കര്‍ എന്നയാളാണ് മരിച്ചത്. ഇയാളുടെ അയല്‍വാസിയായ 37കാരിയും വിവാഹിതയാണ്. കര്‍ഷകത്തൊഴിലാളിയായ ഇവര്‍ അന്‍ഡേക്കറോട് സംസാരിക്കുന്നത് നിര്‍ത്തിയിരുന്നു. 
 
സംസാരിക്കാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച ഇയാള്‍ യുവതിയുടെ വീട്ടില്‍ കയറി പ്രശ്‌നമുണ്ടാക്കി. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഇയാള്‍ തന്റെ കൃഷിസ്ഥലത്തെത്തി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 
അടുത്ത ലേഖനം
മാട്രിമോണിയല്‍ തട്ടിപ്പ്: സര്‍ക്കാര്‍ ജീവനക്കാരനെന്ന് പറഞ്ഞ് 54കാരന്‍ വിവാഹം കഴിച്ചത് 14 സ്ത്രീകളെ